Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kunjatta

കു​ഞ്ഞാ​റ്റ​യ്ക്ക് നാ​യ​ക​നാ​യി ശ്രീ​നാ​ഥ് ഭാ​സി; പ്രി​യ​ത​മ​ൻ തു​ട​ങ്ങു​ന്നു

മ​നോ​ജ് കെ.​ജ​യ​ൻ - ഉ​ർ​വ​ശി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ തേ​ജാ​ല​ഷ്മി​യു​ടെ (കു​ഞ്ഞാ​റ്റ) ആ​ദ്യ ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യി ശ്രീ​നാ​ഥ് ഭാ​സി. തേ​ജാ​ല​ക്ഷ്മി ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കു​ന്ന ചി​ത്രം റെ​ജി പ്ര​ഭാ​ക​ര​നാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം സെ​പ്റ്റം​ബ​ർ ഇ​രു​പ​ത്തി​മൂ​ന്നി​ന് കൊ​ല്ലം നീ​ണ്ട​ക​ര​യി​ൽ ആ​രം​ഭി​ക്കു​ന്നു. ടി.​എ.​റ​സാ​ഖി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ സു​ഖ​മാ​യി​രി​ക്ക​ട്ടെ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം റെ​ജി പ്ര​ഭാ​ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് പ്രി​യ​ത​മ​ൻ.

ശ്രേ​യാ​നി​ധി ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സു​നി​ൽ​കു​മാ​ർ എ​സ്., മു​നീ​ർ അ​റ​യ്ക്ക​ൽ എ​ന്നി​വ​രാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ന​ല്ല ആ​ത്മ ബ​ന്ധ​മു​ള്ള ഒ​ര​മ്മ​യു​ടേ​യും മ​ക​ന്‍റെ​യും ജീ​വി​ത​ത്തി​ലേ​ക്ക് ഒ​രു പെ​ൺ​കു​ട്ടി ക​ട​ന്നു​വ​രു​ന്ന​തി​ലൂ​ടെ​യു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് അ​ത്യ​ന്തം ന​ർ​മ്മ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

കൃ​ഷ്‌​ണ പൂ​ജ​പ്പു​ര​യാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.
ശാ​ന്തി കൃ​ഷ്‌​ണ​യാ​ണ് ഈ ​ചി​ത്ര​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സു​ധീ​ർ ക​ര​മ​ന, പ​ത്മ​രാ​ജ് ര​തീ​ഷ്, ഇ​ർ​ഷാ​ദ്, ര​ഘു​നാ​ഥ് പ​ലേ​രി, സു​നി​ൽ സു​ഖ​ദ, ടി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, സി​നു സൈ​നു​ദ്ദീ​ൻ, ദി​നേ​ശ് പ​ണി​ക്ക​ർ, മ​ഞ്ജു പ​ത്രോ​സ്, സൂ​ര്യ ദാ​സ്, മീ​രാ നാ​യ​ർ, കു​ട​ശ​നാ​ട് ക​ന​കം, രാ​മു മം​ഗ​ല​പ്പി​ള്ളി, അ​ഭി​ലാ​ഷ്, കൈ​ഫ്, സു​ബി​ൻ, ജോ​സ് പേ​രൂ​ർ​ക്ക​ട എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

ക​ഥ- സ​നു ഭാ​സ്‌​ക​ർ. ഗാ​ന​ങ്ങ​ൾ - റ​ഫീ​ഖ് അ​ഹ​മ്മ​ദ്, മ​നു മ​ഞ്ജി​ത്ത്.
സം​ഗീ​തം - ര​മേ​ഷ് നാ​രാ​യ​ൺ, ബി​ജി​പാ​ൽ, റോ​ണി റാ​ഫേ​ൽ, പ​ശ്ചാ​ത്ത​ല സം​ഗീ​തം-​റോ​ണി റാ​ഫേ​ൽ, ഛായാ​ഗ്ര​ഹ​ണം. പ്ര​ദീ​പ് നാ​യ​ർ, എ​ഡി​റ്റിം​ഗ്- സി​യാ​ൻ ശ്രീ​കാ​ന്ത്. ക​ലാ​സം​വി​ധാ​നം- അ​ർ​ക്ക​ൻ .എ​സ്. ക​ർ​മ്മ. മേ​ക്ക​പ്പ് - പ​ട്ട​ണം ഷാ. ​കോ​സ്റ്റ്യൂം ഡി​സൈ​ൻ _ ഇ​ന്ദ​ൻ​സ് ജ​യ​ൻ, കോ - ​ഡ​യ​റ​ക്ട​ർ - ഹാ​രി​സ​ൺ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- സു​ഭാ​ഷ് ഇ​ള​മ്പ​ൽ. അ​സോ​സി​യേ​റ്റ്ഡ​യ​റ​ക്ട​ർ- ശ​ര​ത്. സ​ഹ​സം​വി​ധാ​നം - അ​നീ​ഷ് കാ​ട്ടി​ക്കോ, രാ​ജേ​ഷ് ആ​ർ. റി​സ്വാ​ൻ. കാ​സ്‌​റ്റിം​ഗ് ഡ​യ​റ​ക്ട​ർ- ആ​രോ​മ​ൽ. ആ​ർ.​പ്രൊ​ഡ​ക്‌​ഷ​ൻ എ​ക്സി​കു​ട്ടീ​വ് -രാ​ജേ​ഷ് ത​ങ്ക​പ്പ​ൻ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ഹ​രി​വെ​ഞ്ഞാ​റ​മൂ​ട്. ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും, വാ​ഗ​മ​ണ്ണി​ലു​മാ​യി ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം - പൂ​ർ​ത്തി​യാ​കും. വാ​ഴൂ​ർ ജോ​സ് .

Latest News

Corehub Up